SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.39 PM IST

കേരള യൂണി​...

kerala-university
kerala university

പ്രാക്ടി​ക്കൽ

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.​എ​സ് സി ബയോ​കെ​മിസ്ട്രി (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 19 മുതൽ നട​ത്തും.


സ്‌പോട്ട് അലോട്ട്‌മെന്റ്

സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള യു ജി, പി ജി കോഴ്സുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും ഇതുവരെ ഒരു കോളേജിലും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അർഹത. കേരള സർവകലാശാലയുടെ പാളയം സെനറ്റ് ഹാളിൽ 6 നു രാവിലെ 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെയാണ് പരിഗണിക്കുക. ടി.സിയും അസൽ സർട്ടിഫിക്കറ്റുകളും നിർബന്ധമായും ഹാജരാക്കണം.


പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2013 സ്‌കീം & 2004 സ്‌കീം ​ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 18 വരെ കൂടാതെയും 150 രൂപ പിഴയോടുകൂടി 23 വരെയും 400 രൂപ പിഴയോടുകൂടി 26 വരെയും ഫീസ് അടച്ച് ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നടത്താം.

പരീ​ക്ഷാ​ഫലം
എം.​സി.എ ഒന്നാം സെമ​സ്റ്റർ & മൂന്നാം സെമ​സ്റ്റർ (സ​പ്ലി​മെന്ററി ആൻഡ് മേഴ്സി ചാൻസ് - 2011 സ്‌കീം), രണ്ടാം സെമ​സ്റ്റർ, നാലാം സെമ​സ്റ്റർ & അഞ്ചാം സെമ​സ്റ്റർ (മേ​ഴ്സി​ചാൻസ് - 2011 സ്‌കീം) പരീ​ക്ഷ​ക​ളുടെ ഫലം വെബ്‌സൈ​റ്റിൽ. കമ്പൈൻഡ് ഒന്ന്, രണ്ട് സെമ​സ്റ്റർ സ്‌പെഷ്യൽ സപ്ലി​മെന്ററി ജനു​വരി 2018 പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിന് 16 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.


വിദൂര വിദ്യാ​ഭ്യാസ വിഭാഗം
വിദൂര വിദ്യാ​ഭ്യാസ വിഭാഗം 7, 8, 14, 15 തീയ​തി​ക​ളിൽ പാള​യം, കാര്യ​വ​ട്ടം, കൊല്ലം സെന്റ​റു​ക​ളിൽ നട​ത്താ​നി​രുന്ന സമ്പർക്ക ക്ലാസു​കൾ മാറ്റി​വച്ചു. 21 മുതൽ ക്ലാസു​കൾ പുന​രാ​രം​ഭി​ക്കും.


അസൈൻമെന്റ് സമർപ്പി​ക്കാൻ കഴി​യാത്ത ഒന്നും രണ്ടും സെമ​സ്റ്റർ യു.ജി/പി.ജി (2017 - 18, 2018 - 19 ബാച്ച്), മൂന്നും നാലും സെമ​സ്റ്റർ യു.ജി/പി.ജി (2017​-18 ബാച്ച്) വിദ്യാർത്ഥി​കൾക്ക് അസൈൻമെന്റു​കൾ സമർപ്പി​ക്കാം. യു.ജി വിദ്യാർത്ഥി​കൾ 19 നും പി.ജി വിദ്യാർത്ഥി​കൾ 20 നും കോ - ഓർഡി​നേ​റ്റർക്ക് സമർപ്പി​ക്കണം.

അപേ​ക്ഷ ക്ഷണി​ക്കുന്നു

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം നട​ത്തുന്ന ആറ് മാസം ദൈർഘ്യ​മു​ളള സർട്ടി​ഫി​ക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേ​ഷൻ സയൻസ് കോഴ്സിന് 25 വരെ അപേ​ക്ഷി​ക്കാം. യോഗ്യത: പ്ലസ്ടു, ഫീസ്: 7500 രൂപ, അപേ​ക്ഷാ​ഫീസ്: 100 രൂപ. സർട്ടി​ഫി​ക്കറ്റ് ഇൻ യോഗ ആൻഡ് മെഡി​റ്റേ​ഷൻ (മോർണിംഗ് ബാച്ച്) ന് സീറ്റൊ​ഴി​വു​ണ്ട്. യോഗ്യത: പ്ലസ്ടു, ഫീസ്: 6000 രൂപ, സമയം: രാവിലെ 7 മുതൽ 9 വരെ. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 0471 2302523.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.