ബംഗളൂരു: കർണാടകയിലെ വീരാജ്പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. കാപ്പിത്തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ വീരാജ്പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |