SignIn
Kerala Kaumudi Online
Thursday, 15 May 2025 7.42 PM IST

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാർ ജോലി; ശമ്പളം 80,000 രൂപ, ഉടൻ അപേക്ഷിക്കൂ

Increase Font Size Decrease Font Size Print Page
job-

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ക്രെയിൻ ഓപ്പറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ഏഴ് ഒഴിവുകളാണുള്ളത്. വർക്ക്‌മെൻ വിഭാഗത്തിലെ തസ്‌തികകളിൽ മൂന്നെണ്ണം സൈനികർക്കായി സംവരണം ചെയ്‌തിരിക്കുകയാണ്.

ക്രെയിൻ ഓപ്പറേറ്റർ തസ്‌തികയിൽ ആറ് ഒഴിവുകളും സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികയിൽ ഒരു ഒഴിവുമാണുള്ളത്. മേയ് ആറുവരെ ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ക്രെയിൻ ഓപ്പറേറ്റർ (ഡീസൽ) തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്‌എസ്‌എൽസി പാസായിരിക്കണം. ഫിറ്റർ അല്ലെങ്കിൽ മെക്കാനിക്ക് ട്രേഡിൽ ഐടിഐ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 22,500 മുതൽ 73,750 രൂപ വരെയാണ് പ്രതിമാസ ശമ്പളം.

സ്റ്റാഫ് കാർ ഡ്രൈവർ തസ്‌തികയിലേക്കും എസ്‌എസ്‌എൽസിയാണ് യോഗ്യത. ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പൊതുമേഖലാ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റാഫ് കാർ ഡ്രൈവറായി മൂന്നുവർഷത്തെ പരിചയമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,300 രൂപ മുതൽ 69,840 രൂപ വരെ ശമ്പളം ലഭിക്കും.

ജോലിക്ക് അപേക്ഷിക്കാനുള്ള ഫീസ് 400 രൂപയാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, വാലറ്റുകൾ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് അപേക്ഷ ഫീസ് അടയ്‌‌ക്കാവുന്നതാണ്. മറ്റൊരു പേയ്‌മെന്റ് രീതിയും സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫീസ് അടച്ചുകഴിഞ്ഞാൽ റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.

TAGS: CAREER, JOB OPPURTUNITIES, GOVT JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.