SignIn
Kerala Kaumudi Online
Thursday, 15 May 2025 12.02 AM IST

'ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യാനികളായ അദ്ധ്യാപകർ ആരെന്നറിയിക്കണം'; വിവാദ ഉത്തരവ്‌

Increase Font Size Decrease Font Size Print Page
income-tax

മലപ്പുറം: മതംനോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താൻ വിചിത്ര ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിസ്ത്യാനികളായ അദ്ധ്യാപകർ ആരെന്ന് അറിയിക്കണമെന്നാണ് മലപ്പുറം അരീക്കോട് ഉപവിദ്യാഭ്യാസ ഡ‌യറക്ടറുടെ ഉത്തരവിൽ പറയുന്നത്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രിൽ ഇരുപതിലെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. എന്നാൽ ഇത് വിവരാവകാശപ്രകാരം ലഭിച്ച അപേക്ഷപ്രകാരം അയച്ച കത്താണെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഒരു മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.


'പൊതുവിദ്യാഭ്യാസം - സ്‌കൂളിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത്'- എന്നാണ് വിഷയമായി നൽകിയിരിക്കുന്നത്. 'താങ്കളുടെ സ്‌കൂളിൽ സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.'- എന്നാൽ പറയുന്നത്. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഒപ്പും ഉണ്ട്.

TAGS: CONTROVERSIAL, EDUCATION, TEACHER, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.