SignIn
Kerala Kaumudi Online
Friday, 16 May 2025 10.26 AM IST

സ്വർണം വിൽക്കാൽ ഓടി നടക്കേണ്ട; ഇട്ടാൽ ഉടൻ പണം തരുന്ന എടിഎം റെഡി, വീഡിയോ

Increase Font Size Decrease Font Size Print Page
atm

ജനങ്ങൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും പണം നിക്ഷേപിക്കാനുമാണ് എടിഎം ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ എടിഎം വഴി സ്വർണം മാറ്റി പണം വാങ്ങാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത്തരം ഒരു പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ചെെന. സ്വർണം നൽകിയാൽ അത് ഉരുക്കി അതിന് പകരം പണം നൽകുന്ന എടിഎമ്മാണ് ഇപ്പോൾ ചെെനയിൽ ഹിറ്റ്.

ഷാങ്ഹായിലെ ഗ്ലോബൽ ഹാർബർ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പ് എന്ന കമ്പനിയാണ് ഈ എടിഎം വികസിപ്പിച്ചെടുത്തത്. പ്രായമായവർക്കിടയിൽ ഇതിന് വലിയ പ്രചാരം ഉണ്ടെന്നാണ് റിപ്പോർട്ട്. സ്വർണം ആദ്യം ഈ മെഷീനിൽ വച്ച് കഴിഞ്ഞാൽ അതിന്റെ പരിശുദ്ധി സ്കാൻ ചെയ്യും.

പിന്നീട് തൂക്കി നോക്കുകയും ആ സ്വർണം ഉരുക്കുകയും ചെയ്യും. മൂല്യനിർണയം പൂർത്തിയായി കഴിഞ്ഞാൽ അതിന്റെ മൂല്യത്തിന് അനുസരിച്ച് പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. കുറഞ്ഞത് 50 ശതമാനം പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിന് കൂടുതൽ ഭാരമുള്ള സ്വർണമാണ് ഈ എടിഎമ്മിൽ സ്വീകരിക്കുക.

ഒരു കസ്റ്റമർ 40 ഗ്രാമിന്റെ ഒരു മാല എടിഎം മെഷീനിൽ വച്ചുകൊണ്ട് അത് എങ്ങനെ പ്രവർത്തിക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമിന് 785 യുവാൻ അതായത് ഏകദേശം 9,170 രൂപ എന്നതാണ് റീസെെക്ലിംഗ് നിരക്ക് കാണിക്കുന്നത്. അങ്ങനെ 30 മിനിറ്റിനുള്ളിൽ അവർക്ക് 36,000 യുവാൻ (ഏകദേശം 4.2 ലക്ഷം രൂപ) ലഭിക്കുകയാണ്.

മെഷീൻ സ്വർണത്തിന്റെ തൂക്കവും പരിശുദ്ധിയും തിട്ടപ്പെടുത്തുന്നതും ഉരുക്കി പണം കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. പുതിയ എടിഎമ്മിനെ അത്ഭുതത്തോടെയാണ് ജനങ്ങൾ കാണുന്നത്.

TAGS: ATM, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.