പലരും കയ്യിലും കഴുത്തിലും അരയിലുമുൾപ്പെടെ ശരീരത്തിൽ ചരട് ധരിക്കാറുണ്ട്. സ്റ്റൈലിനായി ധരിക്കുന്നത് മുതൽ മതാചാരപ്രകാരം ധരിക്കുന്നതുവരെ ഇതിൽപ്പെടും. എന്നാൽ, ജ്യോതിഷ ശാസ്‌ത്രപ്രകാരം ചില നക്ഷത്രക്കാർ കറുത്ത് ചരട് ധരിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. എന്നാൽ, മറ്റുചിലർക്ക് ഈ ചരട് ധരിക്കുന്നത് വളരെ നല്ലതുമാണ്. ഇതേപ്പറ്റി വിശദമായറിയാം.
മേടം രാശിയിൽപ്പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാരാണ് ചരട് ധരിക്കാൻ പാടില്ലാത്തവർ എന്നാണ് വിശ്വാസം. ഇവർ കറുത്ത ചരട് ധരിച്ചാൽ ജീവിതത്തിൽ നിന്ന് ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല. ചൊവ്വയാണ് ഈ രാശിയുടെ അധിപൻ. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിന് വിപരീതമാണ് കറുപ്പ്. അതിനാലാണ് കറുപ്പ് ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഇവർക്ക് കറുപ്പിന് പകരം ചുവന്ന നിറത്തിലുള്ള ചരടുകൾ ധരിക്കാവുന്നതാണ്. വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും കറുത്ത ചരട് ധരിക്കുന്നത് ദോഷം വരുത്തുന്നു.
അതേസമയം, കുംഭം രാശിയിൽ വരുന്ന അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കുന്നത് നല്ലതാണ്. ഇത്തരം ചരടുകൾ ക്ഷേത്രത്തിൽ പൂജിച്ച് ധരിക്കുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |