SignIn
Kerala Kaumudi Online
Thursday, 15 May 2025 5.41 PM IST

ഒരു ഓംലറ്റ് കിട്ടണമെങ്കിൽ 3500 രൂപ കൊടുക്കണം, ചേർക്കുന്നത് മുട്ട മാത്രമല്ല; വിലയേറാൻ കാരണമിതാണ്

Increase Font Size Decrease Font Size Print Page
-raan-jay-fai

പോകുന്ന സ്ഥലങ്ങളും, കഴിക്കുന്ന ഭക്ഷണങ്ങളുമൊക്കെ വീഡിയോയിലൂടെ സബ്സ്‌ക്രൈബേഴ്സിന് കാണിച്ചുകൊടുക്കുന്ന നിരവധി യൂട്യൂബേഴ്സുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ യൂട്യൂബറായ ദശരാജ് സെന്താമിൽ തരുണിന്റേതാണ് വീഡിയോ. അടുത്തിടെ ബാങ്കോക്കിൽ വച്ച് ഒരു ഓംലറ്റ് പരീക്ഷിക്കാൻ യുവാവിന് അവസരം ലഭിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് യുവാവ് പങ്കുവച്ചത്.

3,500 രൂപയായിരുന്നു ഈ ഓംലറ്റിന്റെ വില. ഡി സി ടി ഈറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഹോട്ടലിലെ നീണ്ട ക്യൂ കണ്ട് യുവാവ് അമ്പരന്നു. സീറ്റ് കിട്ടിയിട്ടും ഭക്ഷണമെത്താൻ അരമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.

ഒടുവിൽ 3500 രൂപയുടെ ഓംലറ്റ് എത്തി. പേര് ഓംലറ്റ് എന്നാണെങ്കിലും ഇതിൽ ഞണ്ടും ചേർത്തിട്ടുണ്ടായിരുന്നു. '3,500 രൂപ വിലയുള്ള ഒരു ഭീമാകാരമായ ഞണ്ട് നിറച്ച ഓംലറ്റ്. അതിന്റെ വലിപ്പവും 3,500 രൂപ വിലയും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എന്തുകൊണ്ടാണ് ഇത് ഇത്ര വലുതും വിലയേറിയതുമായത്. അതിന്റെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ഒരു ഭക്ഷണമാണ്.' - എന്ന് യുവാവ് പറയുന്നു. 81 വയസുള്ള ഷെഫ് ജയ് ഫായിയാണ് ഈ ഹോട്ടലിന് നേതൃത്വം നൽകുന്നത്.

A post shared by DCT EATS (@dct_eats)


TAGS: FOOD, OMELETE, SOCIAL MEDIA, THAILAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.