തിരുവനന്തപുരം: വെള്ളറടയിൽ മൂന്ന് വയസുകാരി കിണറ്റിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹനൻ- ആതിര ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്. ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലായിരുന്നു അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിലും ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചിരുന്നു. കരുവഞ്ചേരി സ്വദേശി നിവാനാണ് മരിച്ചത്. വീടിനടുത്തുളള പറമ്പിൽ കളിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. നിവാനോടൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണിരുന്നു. എന്നാൽ കൽപ്പടവുകളിൽ പിടിച്ച് നിന്നതുകൊണ്ട് ആ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |