വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് തന്നെ ഒരു ഐശ്വര്യമാണ്. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും ചില സമയങ്ങളിൽ മുറ്റത്തെ ടൈലുകൾക്കിടയിലും പുന്തോട്ടത്തിലുമൊക്കെ കള പിടിച്ച് കിടക്കുന്നത് പതിവാണ്. ഇതൊരു അഭംഗി തന്നെയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അവ വേഗത്തിൽ നീക്കം ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ വളരെപ്പെട്ടെന്ന് തന്നെ ഇത് കാടുപോലെയാകും. ഇത്തരം കളകൾ മണിക്കൂറുകളോളം ചിലവഴിച്ച് കൈകൊണ്ട് പറിച്ചെടുക്കുന്നവരുണ്ട്. ചിലർ ഉരുളക്കിഴങ്ങ് ചൂടാക്കിയ വെള്ളം ഒഴിക്കാറുണ്ട്.
പതിവായി തൂത്തുവാരി ഇലകളും അഴുക്കും നീക്കം ചെയ്യുന്നതിലൂടെ കളകൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും പൂന്തോട്ടം ആകർഷകമാക്കാനും കഴിയും. ഇതിന് ഫലപ്രദവും ലളിതവുമായ മറ്റൊരു പരിഹാരം കൂടിയുണ്ട്.
ആവശ്യമായ സാധനങ്ങൾ
5 ടേബിൾ സ്പൂൺ സോഡ
5 ടേബിൾ സ്പൂൺ ഗ്രീൻ സോപ്പ് (സോഫ്റ്റ് സോപ്പ് എന്നും അറിയപ്പെടുന്നു)
10 ലിറ്റർ ചൂടുവെള്ളം
ഒരു വലിയ ബക്കറ്റിൽ സോപ്പും സോഡയും 10 ലിറ്റർ ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. കളയുള്ള ടൈലിൽ ഇത് ഒഴിച്ച് ഒരു ചൂലുകൊണ്ടോ മറ്റോ നന്നായി ഉരച്ചുകൊടുക്കുക. 10 മിനിറ്റിനുശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഇതുവഴി കളയെ അകറ്റാം.
ശ്രദ്ധിക്കുക: ഇത് ചെയ്യുമ്പോൾ കയ്യുറകൾ ധരിക്കണം. കൂടാതെ മറ്റ് സസ്യങ്ങൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ ഈ ലായനി അതിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |