പള്ളുരുത്തി: പൂർവ വിദ്യാർത്ഥിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച അദ്ധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചെല്ലാനം സ്വദേശി ബെനഡിക്റ്റിനെയാണ്(40) കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.45നാണ് സംഭവം. ചെല്ലാനം മാളികപ്പറമ്പിലുള്ള പ്രതിയുടെ വീട്ടിലെത്തിച്ചാണ് ഇയാൾ പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |