വയനാട് : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. എരുമക്കൊല്ലിയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ പൂളക്കൊല്ലി സ്വദേശി അറുമുഖൻ കൊല്ലപ്പെട്ടത്. കാട്ടാനയുടെ സാന്നിദ്ധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ആക്രമണത്തിൽ സംഭവസ്ഥലത്ത് വച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും. നേരത്തെയും എരുമക്കൊല്ലിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |