കൊച്ചി: പ്രീമിയം ഇലക്ട്രിക് വാഹനത്തിന്റെ പ്രത്യേക മോഡൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിതരണം ചെയ്ത് ഇ.വി.എം സൗത്ത്കോസ്റ്റ് ബി.വൈ.ഡി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അഡ്ജൂഡിക്കേറ്റർ സാം ജോർജിൽ നിന്ന് ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജോണി, ഇവിഎം ബി.വൈ.ഡി ഡയറക്ടർ തേജസ് സേവിയർ, ഇ.വി.എം ഗ്രൂപ്പ് സി.ഇ.ഒ ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. ബി.വൈ.ഡി സീലിയോൺ 7എന്ന മോഡലാണ് പുരസ്കാരത്തിന് അർഹമായത്. ചടങ്ങിൽ 51 ഉപഭോക്താക്കൾക്ക് താക്കോൽദാനം നടത്തി. ബി.വൈ.ഡി ഇന്ത്യയുടെ നാഷണൽ സെയിൽസ് ഹെഡ് ഷിറാംഗ് ജോഷി, സൗത്ത് സോൺ റീജിയണൽ മാനേജർ കെ.എ നദിർഷ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |