ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്തോടെ തുടങ്ങിയ കഥാപ്രസംഗ കലയുടെ ശതാബ്ദിയും വി. സാംബശിവൻ അനുസ്മരണവും ഇന്ന് രാവിലെ 9.30ന് ശിവഗിരി ദൈവദശകം ഹാളിൽ നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. കെ.പി. സജിനാഥ് സാംബശിവൻ അനുസ്മരണവും കഥാപ്രസംഗവും വർത്തമാന കാലവും എന്ന വിഷയത്തിൽ ലക്ഷ്മിശിവനും പ്രഭാഷണവും നടത്തും. മുത്താന സുധാകരൻ, ഷോണി ജി. ചിറവിള, എം.വി. ദേവൻ, കലാഗ്രാമം പ്രസിഡന്റ് അനിൽകുമാർ, ട്രഷറർ പ്രകാശ് വിലങ്ങറ എന്നിവർ സംസാരിക്കും. തുടർന്ന് രാജീവ് നരിക്കൽ, റാണിമോനച്ഛൻ, ശരൺ തമ്പി എന്നിവർ കഥാപ്രസംഗങ്ങളവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |