പെരുമ്പാവൂർ: ചിക്കൻകടയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ അസാം മരിയഗാവ് സ്വദേശി ഖൈറുൽ ഇസ്ലാമിനെ (39) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. പെരുമ്പാവൂർ പാത്തിപ്പാലം ഭാഗത്തുള്ള ചിക്കൻകടയുടെ മറവിലായിരുന്നു മയക്കുമരുന്ന് വില്പന. ഇയാളിൽ നിന്ന് 24 ബോട്ടിൽ ഹെറോയിനും 20 പൊതി കഞ്ചാവും പിടികൂടി.
ഹെറോയിൻ ബോട്ടിലിനു 1000 രൂപ നിരക്കിലായിരുന്നു വില്പന. ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |