SignIn
Kerala Kaumudi Online
Saturday, 24 May 2025 10.03 AM IST

മഞ്ഞ് മൂടിയ പർവതത്തിൽ പ്രണയാർദ്രമായി പൃഥ്വിരാജും സുപ്രിയയും; ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമെന്ന് താരം

Increase Font Size Decrease Font Size Print Page
prithviraj

എമ്പുരാന്റെ വിജയത്തിന് പിന്നാലെ വിവാഹ വാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. '14 വർഷങ്ങൾ! വിവാഹാശംസകൾ പങ്കാളീ!' എന്നാണ് പൃഥ്വിരാജ് ചിത്രത്തിനൊപ്പം കുറിച്ചത്.

നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. സ്വിറ്റ്‌സർലൻഡിലെ സെർമാറ്റിലുള്ള മാറ്റർഹോൺ പർവതത്തിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ആൽപ്‌സ് പർവതനിരകളുടെ ഭാഗമാണ് ഈ പർവതം.

മാദ്ധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ 2011 ഏപ്രിൽ 25നാണ് പൃഥ്വി വിവാഹം ചെയ്‌തത്. അന്ന് ബിബിസിയിലെ റിപ്പോർട്ടറായിരുന്നു സുപ്രിയ. നിലവിൽ ജോലി രാജിവച്ചശേഷം ചലച്ചിത്ര നിർമാതാവെന്ന നിലയിൽ ശ്രദ്ധേയയാണ് സുപ്രിയ.

TAGS: WEDDING ANNIVERSARY, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.