പാനി പൂരിയ്ക്കും വട പാവിനുമൊക്കെ നിരവധി ആരാധകർ ഉണ്ട്. ഇന്ത്യക്കാർ മാത്രമല്ല രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളും ഇത്തരം ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ഹോംങ്കോങ്ങിൽ നിന്നുള്ള വ്‌ളോഗർ നിക്കും ഗേൾഫ്രണ്ട് കാരിയും മുംബയിൽ വട പാവ് കഴിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
നിക്കിനും കാരിക്കുമൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും കൂടി ഉണ്ടായിരുന്നു. ഇവരെല്ലാം ആദ്യമായിട്ടാണ് വടപാവ് കഴിക്കുന്നത്. കാരിയാണ് ഏവരുടെയും മനം കവർന്നത്. കഴിക്കുന്ന വീഡിയോയേക്കാൾ കാരി ഇത് ഓർഡർ ചെയ്ത രീതിയാണ് ആളുകളെ ആകർഷിച്ചത്.
നാലും പേരും ഒരു തട്ടുകടയുടെ മുന്നിലെത്തി. നല്ല തിരക്കാണ്. ഇതിനിടയിൽ കാരി മറാത്തിയിൽ വട പാവ് ഓർഡർ ചെയ്യുന്നു. യുവതിയുടെ മറാത്തി ഭാഷ കേട്ട് കൂടെയുള്ളവരും ചുറ്റുമുള്ളവരുമൊക്കെ അമ്പരന്നിരിക്കുകയാണ്.
താൻ പറഞ്ഞത് ശരിയല്ലേയെന്ന് യുവതി ചോദിക്കുകയാണ്. ഇതെങ്ങനെ നിനക്കറിയാമെന്ന് നിക്കും മറ്റുള്ളവരും അതിശയത്തോടെ ചോദിക്കുകയാണ്. താൻ ഗൂഗിൾ ചെയ്‌തെന്ന് മറുപടി നൽകി. തുടർന്ന് ഭയ്യാ പറഞ്ഞത് മനസിലായോ എന്ന് നിക് കച്ചവടക്കാരനോട് ചോദിക്കുന്നു. അയാൾ ഉടൻ തന്നെ വട പാവ് നൽകുകയാണ്. തുടർന്ന് യുവതി അത് ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിലുണ്ട്.
ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ മൂന്നര ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. ഒരു രാജ്യത്ത് പോയാൽ ഇങ്ങനെയായിരിക്കണമെന്നും വളരെ ക്യൂട്ടാണെന്നുമൊക്കെയാണ് കമന്റുകൾ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |