SignIn
Kerala Kaumudi Online
Saturday, 17 May 2025 1.48 AM IST

' യുവം ' ഏകദിന ക്യാമ്പ്: തുഷാർ വെള്ളാപ്പള്ളി നാളെ  അണക്കരയിൽ

Increase Font Size Decrease Font Size Print Page

കട്ടപ്പന: എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് & കുമാരിസംഘം സംയുക്തമായി നടത്തുന്ന ഏകദിന ക്യാമ്പ് ' യുവം ' ഉദ്ഘാടനം ചെയ്യുന്നതിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നാളെ മലനാട് യൂണിയനിലെ അണക്കരയിൽ എത്തിച്ചേരും. യൂണിയന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.
പെഹൽഹാം ഭീകര അക്രമത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് രാവിലെ 9.30ന് ക്യാമ്പ് ആരംഭിക്കും. ശ്രീനാരായണ ധർമ്മത്തിൽ അടിയുറച്ച ഒരു ജീവിതശൈലി വളർത്തുന്നതിനും ലോകം ഇന്ന് നേരിടുന്ന വിവിധ തരത്തിലുള്ള ഭീഷണികളെ നേരിടുന്നതിന് യുവതലമുറയെ സജ്ജമാകുന്നതിനും ക്യാമ്പ് ലഷ്യമാക്കുന്നു.
എസ്എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്തമൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ക്യാമ്പ് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സംഘടനാസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ, യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, യോഗം ഡയറക്ടർ ഷാജി പുള്ളോലിൽ, വനിതാ സംഘം പ്രസിഡന്റ് സി.കെ വത്സ, സെക്രട്ടറി ലതാ സുരേഷ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനീഷ് കെ. പി, എന്നിവർ ആശംസകൾ നേരും.
യൂണിയൻ കൗൺസിലർമാരായ പി ആർ രതീഷ്, ശ്രീ.പി.കെ രാജൻ, മനോജ് ആപ്പാന്താനം സുനിൽ കമ്പംമെട്ട്, രാജേഷ്, പ്രദീപ് അറഞ്ഞനാൽ, എന്നിവർ പങ്കെടുക്കും. ലഹരിക്കെതിരെപ്രമുഖ ട്രെയിനർ . ഫിലിപ്പ് മാമ്പാട് ക്ലാസ് നയിക്കും.ക്യാമ്പിനോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്നും 700 പേർ യുവം ക്യാമ്പിൽ പങ്കെടുക്കുമെന്നും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ കുമാരിസംഘം യൂണിയൻ പ്രസിഡന്റ് രേഷ്മ കെ. ബി, സൈബർസേന ചെയർമാൻ അരുൺകുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു കാവനാൽ, കുമാരി സംഘം യൂണിയൻ സെക്രട്ടറി ആര്യ സന്തോഷ്, സൈബർസേന കൺവീനർ സനീഷ് പി.എസ് എന്നിവർ അറിയിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.