മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഈയാഴ്ച കൂടി വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ പറഞ്ഞു. പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ട് പോവുകയാണ്. തിരഞ്ഞെടുപ്പ് നടത്താതിരിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. അതിനു കേന്ദ്രവും കൂട്ടുനിൽക്കുന്നു. മുസ്ലിം ലീഗുമായി നടത്തിയ ചർച്ചകൾ അനുകൂലമാണ്. യു.ഡി.എഫിലെ രണ്ടാംകക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടത്. മറ്റ് ഘടകകക്ഷികളെയും കാണാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |