SignIn
Kerala Kaumudi Online
Monday, 12 May 2025 9.58 PM IST

ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് യാത്രക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികൾക്ക് ഇനി ചിലവേറും,കാരണം

Increase Font Size Decrease Font Size Print Page
gulf

തിരുവനന്തപുരം: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശനം നിഷേധിച്ചത് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കില്ല. ഇവിടെ നിന്നുള്ള 80 ശതമാനം സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്കാണ്. ഇവയൊന്നും പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. അറബിക്കടലിന് മുകളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്ന പാതയാണ് വിമാനങ്ങളുടേത്. അതേസമയം ഉത്തരേന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങളുടെ യാത്രാപാതയിൽ മാറ്റം വരുത്തേണ്ടി വരും.


കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കടക്കം സർവീസുകളുണ്ടെങ്കിലും ഇവ പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. കൊച്ചി ലണ്ടൻ സർവീസിനെ പാകിസ്ഥാന്റെ വ്യോമപാത നിരോധനം ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. അതേസമയം,വ്യോമപാത മാറ്റേണ്ടി വരുന്ന ദീർഘദൂര സർവീസുകൾക്ക് വലിയ വിമാനങ്ങൾ ഉപയോഗിക്കേണ്ടി വരും. ഇന്ധനച്ചെലവ് കൂടുമെന്നതിനാൽ നിരക്കും ഉയരും. എന്നാൽ നേരത്തേയുള്ള ടിക്കറ്റ് ബുക്കിംഗുകൾക്ക് കമ്പനികൾ അധിക നിരക്കീടാക്കുന്നില്ല.

TAGS: NEWS 360, GULF, GULF NEWS, GULF, TICKET, AIRFARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.