SignIn
Kerala Kaumudi Online
Wednesday, 21 May 2025 11.21 PM IST

എനിക്കതിന് യോഗ്യതയില്ല; മകൾ ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്റെ പ്രതികരണം

Increase Font Size Decrease Font Size Print Page
rahman

ഇന്ത്യൻ സംഗീതലോകത്തെ എക്കാലത്തെയും മികച്ചതും സംഗീതസംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. അദ്ദേഹത്തിന്റെ സംഗീതത്തിന് പുറമേ, സ്വകാര്യ ജീവിതത്തിലെ പല കാര്യങ്ങളും ഇടയ്ക്ക് വാർത്തകളാകാറുണ്ട്. അത്തരത്തിൽ കുറച്ച് റഹ്മാൻ മകൾ ഖദീജയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ വർഷങ്ങൾക്ക് മുമ്പ് ചർച്ചയായിരുന്നു.

ഹിജാബ് ധരിച്ചിട്ടായിരുന്നു ഖദീജ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. റഹ്മാൻ മകളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്ന് പറഞ്ഞ് ചിലർ അദ്ദേഹത്തെ വിമർശിച്ചിരുന്നു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ തനിക്കെതിരെ ഉയർന്ന ഈ ആരോപണത്തെക്കുറിച്ച് റഹ്മാൻ തുറന്നുപറഞ്ഞിരുന്നു.

ഇന്റർനെറ്റിലെ തെറ്റായ കിംവദന്തികളും വിമർശനങ്ങളും നേരിടുമ്പോഴും അതിനെ കൂസാത്ത മകളെ അദ്ദേഹം പ്രശംസിച്ചു. 'എന്റെ മകൾക്ക് സ്വന്തമായി തീരുമാനങ്ങളുണ്ട്. ഇതിനെച്ചൊല്ലി മകളുമായി വഴക്കിടാൻ എനിക്ക് യോഗ്യതയില്ല. വളരെ മനോഹരമായ രീതിയിലെഴുതിയ ഇമെയിലുകൾ അവൾ എനിക്ക് അയയ്ക്കും, ഡാഡ് അവിടെ ഇരുന്നു വായിച്ച് ആസ്വദിക്കൂവെന്ന് പറയും. 'മൈ ലെറ്റേഴ്സ് ടു ഡാഡ്' എന്ന പേരിൽ ഒരു പുസ്തകം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'- അദ്ദേഹം വ്യക്തമാക്കി.

റഹ്മാനും ഭാര്യയും ഖദീജയും മറ്റൊരു മകളും നിൽക്കുന്നൊരു ചിത്രം മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഖദീജ മാത്രമായിരുന്നു ബുർഖ ധരിച്ചിരുന്നത്. ഇതിനുപിന്നാലെ ചിലർ റഹ്മാനെ കാപട്യക്കാരൻ എന്ന് വിളിച്ചിരുന്നു.

അച്ഛനെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ ഇതിനെതിരെ ഖദീജ തന്നെ രംഗത്തെത്തിയിരുന്നു. 'ഞാൻ ധരിക്കുന്ന വസ്ത്രത്തിനോ എന്റെ ജീവിതത്തിൽ ഞാൻ എടുക്കുന്ന തീരുമാനങ്ങൾക്കോ എന്റെ മാതാപിതാക്കൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.'- എന്നായിരുന്നു ഖദീജ പറഞ്ഞത്.

TAGS: A R RAHMAN, KHADEEJA, MOVIENEWS, DAUGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.