SignIn
Kerala Kaumudi Online
Thursday, 22 May 2025 9.14 AM IST

62 കിലോ മീറ്റർ മൈലേജ്, 100 കി.മി വേഗത കൈവരിക്കാൻ 4 സെക്കന്റ് മതി, ഈ കാറിന്റെ വില നിങ്ങളെ അമ്പരപ്പിക്കും

Increase Font Size Decrease Font Size Print Page
car

ഇന്ത്യക്കാർക്ക് കാ‌‌ർ അല്ലെങ്കിൽ സ്വന്തം വാഹനം എന്നത് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. മികച്ച മൈലേജ് നോക്കിയും യാത്രാസുഖം നോക്കിയും ഡ്രൈവിംഗ് സുഖം നോക്കിയും ഓരോരുത്തരും അവർക്ക് ഇഷ്‌ടമുള്ള മോഡലുകൾ തിരഞ്ഞെടുക്കാറുണ്ട്. മാരുതിയും ടാറ്റയും ഹ്യുണ്ടായ്‌യുമെല്ലാം അത്തരത്തിൽ നിരവധി നാളുകളായി നമുക്ക് പ്രിയപ്പെട്ടവരായി രംഗത്തുണ്ട്.

എന്നാൽ ഇവർക്കെല്ലാം പുറമേ ഈ കമ്പനികളുടെ വാഹനങ്ങൾക്ക് നൽകാൻ കഴിയുന്ന പെർഫോമൻസും മൈലേജും ഡ്രൈവിംഗ് സുഖവും ഒപ്പം കാഴ്‌ചയിൽ സ്റ്റൈലിഷുമായി ഒരു വാഹനം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. 60 കിലോമീറ്ററിലേറെ മൈലേജ് തരുന്ന ഒരുഗ്രൻ എസ്‌യുവിയാണ് ഇവിടെ താരം.ബിഎംഡബ്ല്യൂ എക്‌സ്എം പവർട്രെയിൻ അത്തരത്തിൽ മികച്ചൊരു എസ്‌യുവിയാണ്. ആരും കൊതിച്ചുപോകുന്ന ഞെട്ടിക്കുന്ന ഫീച്ചേഴ്‌സ് തന്നെയാണ് ഈ വമ്പൻ എസ്‌യുവിക്കുള്ളത്.

4.4 ട്വിൻ ടർബോ വി8 പെട്രോൾ എഞ്ചിനുമായാണ് എക്‌സ്എം പവർട്രെയിനിന്റെ വരവ്. പ്ളഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ എത്തുന്ന എക്‌സ്എം പവർട്രെയിനിന് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആണുള്ളത്. 800 എൻഎം ടോർക്ക് നൽകുന്ന എക്‌സ്‌എമിന്റെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്. നൂറ് കിലോമീറ്റർ സ്‌പീ‌ഡ് കൈവരിക്കാൻ വെറും 4.3 സെക്കന്റുകൾ മതി.

bmw

69 ലിറ്റർ ഫ്യുവൽ ടാങ്കാണ് ബിഎംഡബ്ല്യൂ എക്‌സ്‌എമ്മിന് കമ്പനി നൽകിയിരിക്കുന്നത്. ലിറ്ററിന് 61.9 ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്ഡസ് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ആറ് എയർബാഗുകൾ, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ, 360 ഡിഗ്രി ക്യാമറ, എന്നിങ്ങനെ ഒരുപിടി സുരക്ഷാ മുൻകരുതലും വാഹനത്തിലുണ്ട്.

ഫോർവാ‌ഡ് കൊളിഷൻ വാർണിംഗ്, ലെയ്‌ൻ ഡിപ്പാർട്ടർ വാർണിംഗ് എന്നിവയും ഇതിലുണ്ട്. സുരക്ഷയ്‌ക്ക് മാത്രമല്ല എന്റർടെയ്‌ൻമെന്റിനിം മുന്തിയ പരിഗണന ബിഎംഡബ്യൂ
നൽകിയിട്ടുണ്ട്. 14.9 ഇഞ്ച് കർവ്‌ഡ് ഇൻഫോടെയ്‌ൻമെന്റ് യൂണിറ്റും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്റ്ററും മികവാർന്ന സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. ആഡംബരത്തിന്റെ പുതിയ വാക്കായ ബിഎംഡബ്ല്യൂ എക്‌സ്എമ്മിന് ഷോറൂം വില 2.60 കോടി രൂപയാണ്. ആഡംബരത്തോടൊപ്പം സുരക്ഷയ്‌ക്കും സ്റ്റൈലിഷ് ലുക്കിനും പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്‌ഷനാണ് ബിഎംഡബ്ല്യൂ എക്‌സ്‌എം.

TAGS: AUTO, AUTONEWS, LIFESTYLE, BMW XM, SUV, BIG MILEAGE, SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.