തിരുവനന്തപുരം: പതിനെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ വട്ടിയൂർക്കാവ് സ്വദേശി മുരുകനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പൊന്മുടിയിൽ കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇന്റർവ്യൂന് പോകാനെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റിയത്. തുടർന്ന് പൊന്മുടിയിലേക്ക് പോയി. യാത്രയ്ക്കിടയിൽ ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. പെൺകുട്ടി എതിർത്തതോടെ ഇയാൾ പിന്തിരിഞ്ഞു.
പൊന്മുടിയിലെത്തിയതിന് പിന്നാലെ മുറിയെടുക്കാനാണ് നോക്കിയത്. എന്തിനാണ് മുറിയെടുക്കുന്നതെന്ന് ചോദിച്ച് പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ തിരികെ മടങ്ങി. വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |