ലണ്ടൻ: പഹൽഹാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വംശജർ നടത്തിയ പ്രകടനത്തിന് നേരെ ഭീഷണിയുമായി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥൻ. ലണ്ടനിലെ പാകിസ്ഥാൻ ഹൈകമ്മിഷന് മുന്നിലേക്ക് ലണ്ടനിലെ ഇന്ത്യൻ സമൂഹം നടത്തിയ സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് പാക് സൈനിക ഉദ്യോഗസ്ഥനായ ഹൈകമ്മിഷൻ ഉപസ്ഥാനപതി ഭീഷണി ആംഗ്യം കാട്ടിയത്.
കേണൽ തൈമൂർ രാഹത്ത് ആണ് ഇന്ത്യക്കാർക്ക് നേരെ കഴുത്തറുക്കും എന്ന തരത്തിലുള്ള ആംഗ്യം കാട്ടിയത്. വിംഗ് കമാന്റർ അഭിനന്ദൻ വർദ്ധമാനിനെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്ററും ഇയാൾ കൈയിൽ പിടിച്ചിരുന്നു. കേണൽ തൈമൂർ ഇന്ത്യൻ വംശജരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ഞൂറിലധികം ബ്രിട്ടീഷ് ഹിന്ദുക്കളാണ് പാകിസ്ഥാൻ എംബസിക്ക് നേരെ പ്രക്ഷോഭവുമായെത്തിയത്. ഇന്ത്യൻ പതാകകൾ, ബാനറുകൾ, പ്ളക്കാർഡുകൾ എന്നിവ പ്രതിഷേധക്കാർ ഉയർത്തി.
പാകിസ്ഥാൻ തീവ്രവാദികൾക്ക് അഭയം നൽകുന്നതിനെതിരെ സംഘം മുദ്രാവാക്യം വിളിച്ചിരുന്നു. ഇതാണ് പാക് അധികൃതരെ ദേഷ്യപ്പെടുത്തിയത്. സംഘത്തിനുനേരെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ നിന്ന് ഉയർന്ന ശബ്‌ദത്തിൽ മറുപടിയായി പാട്ടുകേൾപ്പിച്ചു.
സംഭവത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷനോട് യുകെ വിശദീകരണം തേടണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെടുന്നു. നേരത്തെ പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജല കരാറിൽ നിന്നും പിന്മാറാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. നിലവിലെ തീരുമാനമനുസരിച്ച് ഒരു തരി വെള്ളം പാകിസ്ഥാന് ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കാനാണ് കേന്ദ്രനിശ്ചയം. ബദലായി പാകിസ്ഥാൻ വഴിയുള്ള ഇന്ത്യയിലേക്കുള്ള വ്യോമപാത അവർ അടച്ചിരുന്നു.
A senior staff of Pakistan High Commission, London was seen threatening to slit throat of peaceful protesters.
— Cyber Huntss (@Cyber_Huntss) April 26, 2025
The Terror mindset of Pakistan is yet Again exposed.#पहलगाम_आतंकी_हमला #पहलगाम_हिंदू_नरसंहार pic.twitter.com/qZqR1rysCy
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |