ആലപ്പുഴ: എം.ഡി.എം.എയും ഹെറോയിനും അടക്കമുള്ള മയക്കുമരുന്നുമായി യുവാവിനെ പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം തോപ്പുംപടി ഭാഗം പ്ലാപ്പള്ളി വീട്ടിൽ സനീഷ് ( 40) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.15ന് തൃച്ചാറ്റുകളും ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടിയതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പക്കൽ നിന്ന് 9.53ഗ്രാം എം.ഡി.എം.എയും 6.41 ഗ്രാം ഹെറോയിനും അടക്കമുള്ള നിരോധിത മയക്കു മരുന്നുകൾ കണ്ടെത്തിയത്. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |