SignIn
Kerala Kaumudi Online
Wednesday, 14 May 2025 12.26 AM IST

അടൂർ നഗരസഭയിൽ പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു

Increase Font Size Decrease Font Size Print Page
ff
നഗരസഭയുടെ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി ഭരണപക്ഷ അംഗങ്ങൾ തന്നെ നഗരസഭ ഭരണസമിതിക്ക് എതിരെ ആരോപണങ്ങൾ ഉന്നയ്യിക്കുകയും ഭരണ പ്രതിസന്ധി ഉണ്ടാക്കുകയും ഭരണ പരാജയം മറച്ചു വയ്ക്കാൻ നഗരസഭ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് നഗരസഭ കൗൺസിലർമാരായ വി ശശികുമാർ, ഗോപു കരുവാറ്റ, അനൂപ് ചന്ദ്രശേഖർ, റീനാ സാമൂവൽ, സൂസി ജോസഫ്, ബിന്ദു കുമാരി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ, ലാലി സജി എന്നിവർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി പ്രതിഷേധിച്ചപ്പോൾ

അടൂർ : നഗരസഭയുടെ കൗൺസിൽ യോഗങ്ങളിൽ ഭരണപക്ഷ അംഗങ്ങൾ തന്നെ ഭരണസമിതിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നതിലും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരായ വി.ശശികുമാർ, ഗോപു കരുവാറ്റ, അനൂപ് ചന്ദ്രശേഖർ, റീനാ സാമൂവൽ, സൂസി ജോസഫ്, ബിന്ദു കുമാരി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ, ലാലി സജി എന്നിവർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. നഗരസഭയിലെ പൊതുമരാമത്തു പണികളുടെ ടെൻഡർ ,പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം,, നഗരസഭയിലെ താത്കാലിക ഡ്രൈവർ മാരുടെ കാലാവധി നീട്ടി നൽകുന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് കൂടിയ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായി . തുടർന്നായിരുന്നു ബഹിഷ്കരണം.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.