SignIn
Kerala Kaumudi Online
Wednesday, 21 May 2025 8.13 PM IST

മൂന്നര ഏക്കറിലെ ആഡംബര വീട് 538 കോടി രൂപയ്ക്ക് വിറ്റ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്

Increase Font Size Decrease Font Size Print Page
jeff-bezoz

ലോക കോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് അമേരിക്കയിലെ തന്റെ ആഡംബര ഭവനങ്ങളിലൊന്ന് വിറ്റതായി റിപ്പോർട്ട്. അമേരിക്കയിലെ ടെക്ക് നഗരമായ സിയാറ്റിലെ ആഡംബര വസതിയാണ് 63 മില്യൺ ഡോളറിന് (538 കോടി രൂപ)​ വിറ്റത്. 3.27 ഏക്കറുള്ള സ്വത്തിൽ 9420 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 2003ൽ പണിത ഈ വസതിയിൽ മൂന്ന് ബെഡ് റൂമുകളും നാല് ബാത്ത്റൂമുകളുമാണുള്ളത്.

2019ൽ 37.5 മില്യൺ ഡോളറിനാണ് ബെസോസ് വീട് വാങ്ങിയത്. 29 വർഷത്തോളം സിയാറ്റിലിലാണ് ബെസോസ് താമസിച്ചിരുന്നത്. പിന്നീട് മയാമിയിലേക്ക് താമസം മാറുകയായിരുന്നു. നേരത്തെ വാഷിംഗ്ടണിലെ ബെല്ലെ വ്യൂവിലുള്ള വീടും ബെസോസ് വിറ്റിരുന്നു. കരിയ.റിന്റെ ടുക്കത്തൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പിന്നീട് ബെസോസ് സ്വന്തമാക്കുകയായിരുന്നു . അമേരിക്കയിൽ മാത്രം കോടികളുടെ സ്വത്താണ് ബെസോസിനുള്ളത്. 2024ലെ കണക്കുകൾ പ്രകാരം യു.എസിലെ 25-ാമത്തെ വലിയ ഭൂവുടമയാണ് ബെസോസ്. 520,​ 000 ഏക്കർ ഭൂമി ബെസോസിന്റെ പേരിലുള്ളതായാണ് റിപ്പോർട്ടുകൾ.

TAGS: JEFF BEZOZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.