SignIn
Kerala Kaumudi Online
Wednesday, 18 September 2019 8.51 PM IST

പൊൻ മുത്താണ്, സ്മിത്ത്

steven-smith
steven smith

l​സ്മി​ത്തി​ന്റെ കരി​യറി​ലെ മൂന്നാം ഇരട്ട സെഞ്ച്വറി​

lമൂന്ന് ഇരട്ട സെഞ്ച്വറി​കളും ഇംഗ്ളണ്ടി​ന് എതി​രെ
lഇൗ ആഷസ് പരമ്പരയി​ൽ മൂന്നക്കം കടക്കുന്നത് മൂന്നാം തവണ

മാ​ഞ്ച​സ്റ്റ​ർ​ ​:​ ​പ​ന്തു​ര​യ്ക്ക​ൽ​ ​വി​വാ​ദ​ത്തി​ൽ​ ​നി​ന്ന് ​തി​രി​ച്ചെ​ത്തി​ ​ആ​ഷ​സ് ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​ടെ​സ്റ്റി​ന്റെ​ ​ര​ണ്ട് ​ഇ​ന്നിം​ഗ്സു​ക​ളി​ലും​ ​സെ​ഞ്ച്വ​റി​. ​ര​ണ്ടാം​ ​ടെ​സ്റ്റി​ൽ​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റി​ട്ടും​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ 92​ ​റ​ൺ​സ്,​ ​മൂ​ന്നാം​ ​ടെ​സ്റ്റി​ൽ​ ​പ​രി​ക്ക് ​മൂ​ലം​ ​മാ​റി​യി​രു​ന്ന​ ​ശേ​ഷം​ ​നാ​ലാം​ ​ടെ​സ്റ്റി​നി​റ​ങ്ങി​ ​ഇരട്ടസെ​ഞ്ച്വ​റി.​ ​ഈ​ ​ആ​ഷ​സ് ​പ​ര​മ്പ​ര​യി​ൽ​ ​500ലേറെ റൺ​സുമായി​ ആ​ടി​ത്തി​മി​ർ​ക്കു​ക​യാ​ണ് ​സ്റ്റീ​വ​ൻ​ ​സ്മി​ത്ത് ​എ​ന്ന​ ​മു​ൻ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​നാ​യ​ക​ൻ.
മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​പി​ന്നി​ട്ട​പ്പോ​ൾ​ 1​-1​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ​ര​മ്പ​ര​യി​ൽ​ ​നി​ർ​ണാ​യ​ക​ ​വി​ജ​യം​ ​തേ​ടി​യി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​യ്ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​കാ​ലു​റ​പ്പി​ക്കാ​ൻ​ ​ക​ള​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ​സ്മി​ത്ത്.​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ ​ര​ണ്ടാം​ ​ദി​നം​ ​ 497/8​ ​എ​ന്ന​ ​നി​ല​യി​ൽ ഡി​ക്ളയർ ചെയ്തു. ​ഇ​തി​ൽ 211റൺ​സും​ ​സ്മി​ത്തി​ന്റെ​ ​ബാ​റ്റി​ൽ​ ​നി​ന്നാ​ണ്. തുടർന്ന് ഒന്നാം ഇന്നി​ംഗ്സി​നി​റങ്ങി​യ ഇംഗ്ളണ്ട് രണ്ടാം ദി​നം കളി​ നി​റുത്തുമ്പോൾ 23/1 എന്ന നി​ലയി​ലാണ്.
ആ​ദ്യ​ ​ദി​നം​ 170​/3​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ക​ളി​നി​റു​ത്തി​യി​രു​ന്ന​ത്.​ 60​ ​റ​ൺ​സു​മാ​യി​ ​സ്മി​ത്തും​ 18​ ​റ​ൺ​സു​മാ​യി​ ​ട്രാ​വി​സ് ​ഹെ​ഡു​മാ​യി​രു​ന്നു​ ​ക്രീ​സി​ൽ.​ ​ഇ​ന്ന​ലെ​ ​ബാ​റ്റിം​ഗ് ​പു​നഃ​രാ​രം​ഭി​ച്ച​ ​ഇ​വ​ർ​ ​വൈ​കാ​തെ​ ​പി​രി​ഞ്ഞു.​ ​രാ​വി​ലെ​ ​ത​ന്നെ​ ​സ്റ്റു​വ​ർ​ട്ട് ​ബ്രോ​ഡ് ​ഹെ​ഡി​നെ​ ​(19​)​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​മ​ട​ക്കു​ക​യാ​യി​രു​ന്നു.​ ലീച്ചി​ന്റെ നോ ബാളി​ൽ കളാച്ച് നൽകി​യെങ്കി​ലും തി​രി​ച്ചു വി​ളി​ക്കപ്പെട്ട സ്മി​ത്ത് ​തു​ട​ർ​ന്ന് ​മാ​ത്യു​വേ​ഡി​നെ​ ​(16​)​ ​കൂ​ട്ടി​ ​സെ​ഞ്ച്വ​റി​യി​ലേ​ക്ക് ​കു​തി​ച്ചു.​ ​ടീം​ ​സ്കോ​ർ​ 224​ലെ​ത്തി​യ​പ്പോ​ൾ​ ​വേ​ഡ് ​പു​റ​ത്താ​യി.​ ​ തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​ ​ടിം​ ​പെ​യ്ൻ​ ​(40​)​ ​സ്മി​ത്തി​ന് ​ഉ​റ​ച്ച​ ​പി​ന്തു​ണ​ ​ന​ൽ​കി​.

144 ആദ്യ​ ​ടെ​സ്റ്റി​ന്റെ​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ ​സ്മി​ത്തി​ന്റെ​ ​സ്കോ​ർ.
142 ആ​ദ്യ​ ​ടെ​സ്റ്റി​ന്റെ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​സ്മി​ത്തി​ന്റെ​ ​സ്കോർ
92 ര​ണ്ടാം​ ​ടെ​സ്റ്റി​നി​ടെ​ 86​ ​റ​ൺ​സി​ൽ​ ​വ​ച്ച് ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റി​ട്ടും​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​പു​റ​ത്താ​യ​ ​സ്കോ​ർ.
26 ഇ​ന്ന​ലെ​ ​സ്മി​ത്ത് ​തി​ക​ച്ച​ ​ടെ​സ്റ്റ് ​സെ​ഞ്ച്വ​റി​കൾ
1 ആ​ദ്യ​ ​ര​ണ്ട് ​ടെസ്​റ്റു​ക​ളി​ലെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തോ​ടെ​ ​സ്മി​ത്ത് ​ബാ​റ്റിം​ഗി​ലെ​ ​ഐ.​സി.​സി​ ​ഒ​ന്നാം​ ​റാ​ങ്ക് ​വി​രാ​ട് ​കൊ​ഹ്‌​ലി​യി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​പി​ടി​ച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, STEVEN SMITH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.