കൊച്ചി: ചരക്കുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ മോൺട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു. മോൺട്ര ഇലക്ട്രിക്കിന്റെ എസ്.സി.വി വിഭാഗമായ ടിവോൾട്ട് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജു നായരും മജന്ത മൊബിലിറ്റിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മാക്സൺ ലൂയിസും ധാരണാപത്രം കൈമാറി.
പങ്കാളിത്തത്തിന്റെ ഭാഗമായി എഫ്.എം.സി.ജി, ഗ്രോസറി, ഇ കൊമേഴ്സ്, ടെലികോം ഓപ്പറേഷൻ എന്നിവയുൾപ്പെടെ വിഭാഗത്തിൽ ടിവോൾട്ട് ഇലക്ട്രിക് വെഹിക്കിൾസ് ഇ.വി ലോജിസ്റ്റിക്സിലെ മുൻനിരക്കാരായ മജന്ത മൊബിലിറ്റിക്ക് 100 എവിയേറ്റർ ഇ 350എൽ ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യും.
മോൺട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ചേർന്ന് നാലുചക്ര ചെറുകിട വാണിജ്യ വാഹന (ഇ.എസ്.സി.വി) വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കും. മജന്ത മൊബിലിറ്റിയുടെ ഇ.വി വാഹനങ്ങൾക്ക് സേവനങ്ങളും ചാർജിംഗും മോൺട്ര ലഭ്യമാക്കും. 3.5 ടൺ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ ഇ.വി അവതരിപ്പിക്കും.
മജന്ത മൊബിലിറ്റിയുമായുള്ള സഹകരണം കൊമേഴ്സ്യൽ ലോജിസ്റ്റിക്സിൽ സുപ്രധാന ചുവടുവയ്പ്പാണെന്ന് ടിവോൾട്ട് ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജു നായർ പറഞ്ഞു.
ഇന്ത്യയിൽ സുസ്ഥിരവും കാര്യക്ഷമവുമായ ലോജിസ്റ്റിക്സിന് മജന്ത മൊബിലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് മജന്ത മൊബിലിറ്റി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മാക്സൺ ലൂയിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |