ന്യൂഡൽഹി: ഡൽഹിയിൽ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്. അഞ്ചു പേർക്ക് ഗുരുതര പൊള്ളലേറ്റു. അഞ്ചേക്കറിലായി സ്ഥിതി ചെയ്യുന്ന 800ൽപ്പരം കുടിലുകൾ കത്തിനശിച്ചു. ഡൽഹി രോഹിണി സെക്ടർ 17ലെ ശ്രീ നികേതൻ അപ്പാർട്ടുമെന്റിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു തീപിടിത്തം. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും മൂന്നുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. 26 അഗ്നിശമന സേനാ വാഹനങ്ങളെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീ അതിവേഗം മറ്റു കുടിലുകളിലേക്ക് പടർന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ കടുത്ത ചൂടിനിടെയാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |