പറവൂർ: നാല് ഗ്രാം എം.ഡി.എം.എയുമായി ചേന്ദമംഗലം കിഴക്കൻതുരുത്തിൽ താമസിക്കുന്ന ബാലരാമപുരം ആലുവിള സൗമ്യഭവനിൽ ആദർശിനെ (ജിത്തു 28) റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പൊലീസും ചേർന്ന് അറസ്റ്റുചെയ്തു. വീട്ടിലെ അലമാരയിലാണ് രാസലഹരി സൂക്ഷിച്ചിരുന്നത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായിരുന്നു വില്പന. ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |