കാെട്ടാരക്കര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈലം ഇഞ്ചക്കാട് കീഴാമണ്ണിൽ വീട്ടിൽ ബേബി വർഗീസ് (80) മരിച്ചു. എം.സി റോഡിൽ മൈലം ഇഞ്ചക്കാട് മഹാദേവ ക്ഷേത്രത്തിന് സമീപം ഈ മാസം 11ന് രാവിലെ 11.20ന് ആയിരുന്നു അപകടം. റോഡരികിൽ നിൽക്കുകയായിരുന്ന ബേബി വർഗീസിനെ അടൂർ ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ നിന്ന് തെറിച്ച് പത്തടി താഴ്ചയുള്ള വീട്ടുമുറ്റത്തേക്കാണ് ഇദ്ദേഹം വീണത്. സാരമായി പരിക്കേറ്റതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസ്ചാർജ് വാങ്ങിയ ശേഷം പിന്നീട് പുനലൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെ മരിച്ചത്. ഇഞ്ചക്കാട് ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തിവരികയായിരുന്നു ബേബി വർഗീസ്. മൃതദേഹം നാളെ രാവിലെ 11ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: മറിയാമ്മ ബേബി. മക്കൾ: വർഗീസ് ബേബി, ജെസി ബൈജു. മരുമക്കൾ: ബീന വർഗീസ്, ബൈജു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |