മൂവാറ്റുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം മൂവാറ്റുപുഴയിലെ അന്യ സംസ്ഥാന തൊഴിലാളിക്ക്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 70ലക്ഷം രൂപയാണ് അസാം സ്വദേശിയായ മാർഗം അലിക്ക് ലഭിച്ചത്. ഇന്നലെ രാവിലെ പെരുവംമൂഴിയിൽ നിന്നാണ് ഇയാൾ ലോട്ടറികൾ എടുത്തത്. ഒന്നാം സമ്മാനം കൂടാതെ 8000രൂപ വീതമുള്ള മൂന്ന് സമാശ്വാസ സമ്മാനങ്ങളും ഇയാൾക്ക് ലഭിച്ചു. എ.എം 602570 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 15 വർഷമായി ഈസ്റ്റ് മാറാടി വല്ലിക്കപുത്തൻപുരയിൽ ജോയിയുടെ കൂടെ തടിപ്പണി ചെയ്യുന്ന മാർഗം അലി പെരുവംമൂഴിയിലാണ് താമസിക്കുന്നത്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |