ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥനെ പൊതുവേദിയിൽവച്ച് അടിക്കാനോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. കർണാടകയിലെ ബെൽഗാവിൽ നടന്ന പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ അടിക്കാനോങ്ങുന്ന സിദ്ധരാമയ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ബെൽഗാവിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് സംഭവം നടന്നത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും സദസിൽ കൂടിയിരുന്നു ഇവരിൽ ചിലർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു.
സുരക്ഷാ ചുമതല ഭാരമാണിയ്ക്കായിരുന്നു. സിദ്ധരാമയ്യ ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കൈ ഉയർത്തി ശാസിക്കുകയായിരുന്നു. വേദിക്ക് സമീപം ബിജെപി വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് പരിപാടിയിൽ തടസമുണ്ടാക്കിയത്. സംഭവത്തിൽ ജനതാദൾ (സെക്കുലർ) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ചു.
,@siddaramaiah ನಿಮಗೆ ಅಧಿಕಾರದ ದರ್ಪ ತಲೆಗೇರಿದೆ.
— Janata Dal Secular (@JanataDal_S) April 28, 2025
ಜಿಲ್ಲಾ ಪೊಲೀಸ್ ವರಿಷ್ಠಾಧಿಕಾರಿಗೆ ಹೊಡೆಯಲು ಕೈ ಎತ್ತುವುದು ನಿಮ್ಮ ಸ್ಥಾನಕ್ಕೆ, ಘನತೆಗೆ ಕಿಂಚಿತ್ತೂ ಶೋಭೆ ತರುವುದಿಲ್ಲ.
ಮುಖ್ಯಮಂತ್ರಿ ಸ್ಥಾನದಲ್ಲಿರುವ ನೀವು, ಬೀದಿ ರೌಡಿಯಂತೆ ಸಾರ್ವಜನಿಕ ವೇದಿಕೆಯಲ್ಲಿಯೇ ಏಕವಚನ ಪ್ರಯೋಗಿಸಿ, ಎಸ್ಪಿ (SP)ಗೆ ಹೊಡೆಯಲು ಯತ್ನಿಸಿದ್ದು ಅಕ್ಷಮ್ಯ… pic.twitter.com/GXeZbtk73t
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |