കൊച്ചി: ഓഹരി വിപണിയിലെ മുന്നേറ്റത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് വീണ്ടും കൂടുന്നു. ഒരു മാസത്തിനിടെ വിപണി മികച്ച വളർച്ച നേടിയതോടെയാണ് ചെറുകിട നിക്ഷേപകർ വീണ്ടും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ളാനുകളിൽ ഉൾപ്പെടെ പണം മുടക്കാൻ തുടങ്ങിയത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യൻ ഓഹരി വിപണി മികച്ച മുന്നേറ്റം കാഴ്ചവക്കുകയാണ്. ആഗോള വിപണികളിൽ വരും ദിവസങ്ങളിലും ആവേശം കൂടിയേക്കുമെന്ന് അനലിസ്റ്റുകൾ പറയുന്നു.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തിൽ ഓഹരി വിപണി മൂക്കുകുത്തിയതാണ് ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഓഹരി വിപണി തുടർച്ചയായി ഉയരങ്ങൾ താണ്ടിയതോടെ നിക്ഷേപകർക്ക് വൻ ലാഭമാണ് ലഭിച്ചത്, ഇതോടെ നിക്ഷേപകരുടെ എണ്ണത്തിലും വിപണിയിലെത്തിയ പണത്തിലും അഭൂതപൂർവമായ കുതിച്ചുചാട്ടം ദൃശ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |