ചെറുതോണി : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം 'എന്റെ കേരളം' പ്രദർശനവിപണനമേള ഇന്ന് മുതൽ മേയ് അഞ്ചു വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും സാംസ്കാരിക ഘോഷയാത്ര മേള ആരംഭിക്കും . പ്രദർശനവിപണന മേളയുടെ ഉദ്ഘാടനം രാവിലെ 10 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എക്സിബിഷൻ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെമിനാർ ഉദ്ഘാടനം അഡ്വ. എ രാജ എം എൽ എ നിർവഹിക്കും. യോഗത്തിൽ എം.എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പി, എം.എൽ.എമാർ, ജില്ലാ കളക്ടർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പ്രദർശന വിപണന മേളയിൽ സെമിനാറുകൾ, ഭക്ഷ്യമേള, കലാപ്രകടനങ്ങൾ എന്നിവ നടക്കും. മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതമേഖലാസ്വയംഭരണ സ്ഥാപനങ്ങളുടെയും 151 സ്റ്റാളുകളാണുള്ളത്. 33909 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 58000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുക. ഏഴ് തീം സ്റ്റാളുകളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |