കല സിംഗപ്പൂർ സോഷ്യൽ എക്സലൻസ് അവാർഡ് രാജേഷ് കുമാറിന്. വാർഷിക വിഷു നൈറ്റ് ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രവാസി എക്സ്പ്രസ്സ് ചീഫ് എഡിറ്റർ രാജേഷ് കുമാറിന് സോഷ്യൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു . കല പ്രസിഡണ്ട് ഷാജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സിങ്കപ്പൂർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് കുമാർ മുഖ്യാതിഥിയായിരുന്നു.
സിംഗപ്പൂരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. 2012 ൽ സിംഗപ്പൂരിലെ ഇന്ത്യൻ ന്യൂസ് പേപ്പർ എന്ന നിലയിലാണ് പ്രവാസി എക്സ്പ്രസ്സ് എന്ന മാദ്ധ്യമ സ്ഥാപനത്തിന് രാജേഷ് തുടക്കം കുറിക്കുന്നത്.
സിംഗപ്പൂരിലെ നാടക പ്രവർത്തങ്ങൾക്ക് വേദിയായിരുന്നു. എന്നാൽ വർഷങ്ങളോളം നിലച്ചു പോയ സിംഗപ്പൂർ കൈരളി കലാനിലയം പുനരുജ്ജീവിപ്പിക്കാൻ മുൻകൈ എടുത്തത് രാജേഷ് കുമാർ ആണ്. പിന്നീട് നിരവധി നാടകങ്ങൾ അരങ്ങിൽ എത്തിക്കാനും രാജേഷ് നേതൃത്വം വഹിച്ചു. കൂടാതെ സിങ്കപ്പൂർ കൈരളി ഫിലിം ഫോറം എന്ന കൂട്ടായ്മ സംഘടിപ്പിക്കുകയും, ഇൻഡിപെൻഡന്റ് സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജേഷ്, നിരവധി അവാർഡുകൾ നേടിയ അകലെ , അൺ മാസ്ക്ഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു .
അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ ശ്രമങ്ങളും നയിച്ചുകൊണ്ട്, പ്രശംസ നേടിയിട്ടുണ്ട്. സിംഗപ്പൂർ സാംസ്കാരിക രംഗത്തും കലാ രംഗത്തും യുവ തലമുറയെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ കൂടി മുൻനിർത്തിയാണ് രാജേഷ് കുമാറിന് ഈ അംഗീകാരം. ആക്ടർ ശ്രീകാന്ത് മേനോൻ മികച്ച നടൻ ,ബിനോ എബ്രഹാം ,ജിന്റോ ജോസ് ,ജോർജ് വർഗ്ഗീസ് ,ജയകുമാർ നാരായണൻ , ക്യാപ്റ്റൻ രാജേഷ് കുറുപ്പ് എന്നിവർ ബിസിനസ് എസ്സ്ലൻസ് അവാർഡിന് അർഹരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |