കൊല്ലം: അഖില കേരള അഭിഭാഷക കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകളോടെ അഡ്വ. വൈക്കം വി.എൻ.നാരായണ പിള്ള സ്മാരക ട്രോഫി നേടിയ കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷക കലാകാരന്മാർക്ക് കൊല്ലം ബാർ അസോസിയേഷനിൽ സ്വീകരണം നൽകി.
സമാപന ദിവസം അവതരിപ്പിച്ച കൂട്ടില്ലാ കുടുംബം എന്ന നാടകത്തിലെ അഭിഭാഷകരായ നടന്മാർക്കും പിന്നണി പ്രവർത്തകർക്കും സ്വീകരണം നൽകി. കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ബാറിലെ അഡ്വ. പാർവതി ജയനെ അഭിനന്ദിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ അംഗം അഡ്വ. പി.സജീവ് ബാബു, നാടക സംവിധായകനും, നടനുമായ അഡ്വ. വി.എച്ച്.സത്ജിത് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. എ.കെ.മനോജ് സ്വാഗതവും അഡ്വ. അമ്പിളി ജബ്ബാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |