2023ൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ ആയിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ നിരവദി സംഘചനകൾ രംഗത്ത് വന്നിരുന്നു. സുധിയുടെ ഭാര്യ രേണുവിനും മക്കളായ രാഹുൽ ദാസിനും റിതുൽ ദാസിനും അഭ്യുദയ കാംക്ഷികൾ കോട്ടയത്ത് പുതിയ വീട് നിർമ്മിച്ചു നൽകുകയും ചെയ്തു.
നിലവിൽ റീലുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും സജീവമാണ് രേണു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും രേണു നേരിടുന്നുണ്ട്.
സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുൽദാസ്. കൊല്ലത്തെ ഒരു ഇൻസ്റ്റിറ്റ്യൂുട്ടിലാണ് രാഹുൽ ഇപ്പോൾ പഠിക്കുന്നത്. അതിനാൽ കൊല്ലത്തെ സുധിയുടെ വീട്ടിലാണ് രാഹുൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രാഹുൽ പങ്കുവച്ച ഒരു കുറിപ്പാണ്fഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മരണത്തിന് ശേഷം ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ചയും നിങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിചേണ്ടി വന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുൽ പറയുന്നു. സുധിയ്ക്കൊപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നേ ഒന്നു പരിചയപ്പെടുത്തട്ടേ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ....എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും,നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു.
അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???- എന്നാണ് രാഹുൽ കുറിച്ചത്.
രാഹുലിന്റെ കുറിപ്പിന് താഴെ നിരവധി പേർ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |