തങ്ങളുടെ ജീവിതത്തിലെ വലതും ചെറുതുമായ എല്ലാകാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് യുവതലമുറ. ജീവിതത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളിൽ ഒന്നാണ് വിവാഹം. വിവാഹ ദിവസത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലാവരും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിവാഹശേഷം ആദ്യരാത്രി റൂമിലെത്തിയ വരൻ ചിത്രീകരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.
സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. സജ്ജാദ് ചൗധരി റൂമിലേക്ക് കയറുമ്പോൾ അലങ്കരിച്ച കട്ടിലിൽ നവവധു കിടക്കുന്നത് കാണാം. തുടർന്ന് ഇയാൾ നിറത്തിലല്ല കാര്യം സ്നേഹത്തിലാണെന്ന് പറയുന്നുണ്ട്. തുടർന്ന് വധുവിനെയും വീഡിയോയിൽ കാണിക്കുന്നു. ഈ സമയം നവവധു 'നിങ്ങൾ സ്വകാര്യമായ നിമിഷങ്ങൾ ആളുകളെ കാണിക്കുമോ?' എന്ന് ചോദിക്കുന്നു. 'എനിക്ക് എത്ര സുന്ദരിയായ ഭാര്യയെയാണ് ലഭിച്ചിരിക്കുന്നത്. അത് ഞാൻ ആളുകളോട് പറയണ്ടേ' എന്നായിരുന്നു സജ്ജാദ് ചൗധരിയുടെ മറുപടി.
വീഡിയോ എടുക്കുന്നതിനിടെ വീട്ടിൽ കറന്റ് പോകുന്നതും ഇരുവരും ചിരിക്കുന്നതും കേൾക്കാം. 'സജ്ജാദ് ചൗധരി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ പേജിൽ ഇരുവരുമുള്ള നിരവധി വീഡിയോകളുണ്ട്. ഇത്തരത്തിൽ തമാശ രൂപത്തിൽ ആദ്യരാത്രി വീഡിയോ പകർത്തിയതാണോയെന്ന് വ്യക്തമല്ല. വരന്റെയും വധുവിന്റെയും മറ്റ് വിവരങ്ങളും ലഭ്യമല്ല.
4.9 മില്യൺ വ്യൂസാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റും വരുന്നുണ്ട്. 'നിങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷം ഉണ്ട്', 'വരന് സർക്കാർ ജോലി ആയിരിക്കും', 'സൗന്ദര്യമല്ല പണമാണ് വേണ്ടത്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |