തുടർ ചിത്രീകരണം ഇന്ന് ആരംഭിക്കും
നിവിൻ പോളി നായകനായി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്ന് വൈക്കത്ത് ആരംഭിക്കും. നിവിൻ ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും. മലയാള സിനിമയിൽ വള ർന്ന് വരുന്ന ഒരു നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു. ആ നടൻ നിവിൻ പോളി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു, ബേബി ഗേളിന്റെ ലൊക്കേഷനിൽനിന്ന് നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ലെന്ന് സംവിധായകൻ അരുൺ വർമ്മയുടെ വെളിപ്പെടുത്തൽ പിന്നാലെ വന്നു. ആ നടൻ നിവിൻ പോളി അല്ലെന്നും മറ്റുള്ളവർ നിവിന്റെ പേര് പറയുന്നതിൽ തനിക്കൊന്നും പറയാനില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പിന്നീട് വിശദീകരിക്കുകയും ചെയ്തു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ബേബി ഗേൾ നിർമ്മിക്കുന്നത്. ഇനി 22 ദിവസത്തെ ചിത്രീകരണത്തോടെ ബേബി ഗേൾ പൂർത്തിയാകും. അതിദി രവിയാണ് നിവിന്റെ നായിക. തിരുവനന്തപുരത്തായിരുന്നു ബേബി ഗേളിന്റെ ആദ്യ ഷെഡ്യൂൾ. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ. അസീസ് നെടുമങ്ങാട് , അശ്വന്ത്‌ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രചന : ബോബി - സഞ്ജയ്, ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. , എഡിറ്റിംഗ്: ഷൈജിത്ത് കുമാരൻ, സംഗീതം: ജേക്‌സ് ബിജോയ്, മാജിക് ഫ്രെയിംസിനു വേണ്ടി ബോബി -സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ട്രാഫിക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |