കോട്ടയം : കരിഓയില്‍ തോറ്റുപോകും ഈ കറുപ്പിന് മുമ്പില്‍. എന്താന്നല്ലേ... കൊതിയൂറുന്ന ചിക്കന്‍ തിളച്ചുപൊന്തുന്ന എണ്ണയെപ്പറ്റിയാണ് പറഞ്ഞത്. ഇത് കോട്ടയം നഗരത്തിന്റെ ഒത്തനടുക്കുള്ള തട്ടുകടയിലെ അനുഭവമാണ്. ഭക്ഷണപ്രിയരെ നിത്യരോഗികളാക്കാന്‍ ഇതുതന്നെ ധാരാളം. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല. പല തട്ടുകടകളിലും വൃത്തി ഏഴയലത്ത് പോലുമില്ല. എന്നിട്ടും പരാതി ഉയരുമ്പോള്‍ പരിശോധന നടത്തി അധികൃതര്‍ തടിതപ്പുകയാണ്. പേരിന് നോട്ടീസ് മാത്രം നല്‍കും. കുറച്ച് ദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടി. കുടിവെള്ളം മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വരെ തീരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുറന്ന് വച്ചിരിക്കുകയാണ്. ആവശ്യത്തിലധികം നിറം ചേര്‍ക്കുന്നു, ജീവനക്കാര്‍ മോശമായി പെരുമാറുന്നു തുടങ്ങിയ പരാതികളും ഉയരുന്നുണ്ട്. വൈകിട്ട് 5.30 മുതല്‍ രാത്രി 12 വരെയാണ് തട്ടുകടകള്‍ക്ക് പ്രവര്‍ത്തനസമയത്തിന് അനുവാദം. എന്നാല്‍, നഗരത്തിലെ പല തട്ടുകടകളും പുലര്‍ച്ചെ വരെ തുറന്നുവയ്ക്കുകയാണ്. നഗരസഭയും, ഭക്ഷ്യസുരക്ഷാ വിഭാഗവുമാകട്ടെ കാഴ്ചക്കാരുടെ റോളിലാണ്.
ലൈസന്‍സുണ്ടോ ആര്‍ക്കറിയാം
ലൈസന്‍സുള്ള തട്ടുകടകള്‍ എത്രയെണ്ണമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പോലും അറിയില്ല. ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് തട്ടുകടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നശിച്ചു പോകുമെന്നു ചൂണ്ടിക്കാട്ടി ഇത് പ്രദര്‍ശിപ്പിക്കാന്‍ പലരും തയ്യാറാകുന്നില്ല. എന്നാല്‍ കോപ്പി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചെങ്കിലും ഇതും നടപ്പായിട്ടില്ല. തട്ടുകടകളിലെ ഭക്ഷണത്തിന്റെ വൃത്തി ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. മലിനജലവും, കക്കൂസ് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് നഗരത്തിലെ ഓടകളില്‍ പലതും. ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലം
ചില തട്ടുകടക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
പരിശോധന വിലക്കി രാഷ്ട്രീയക്കാര്‍
പരാതി പറഞ്ഞാലും കൂസലില്ല
തൊഴിലാളികള്‍ക്ക് വൃത്തിയില്ല
''എലിയും പാറ്റയും നിറഞ്ഞ പരിസരത്ത് ഭക്ഷണം വിളമ്പുന്ന തട്ടുകടകള്‍ വരെയുണ്ട് നഗരത്തില്‍. പക്ഷേ, ഹോട്ടലുകള്‍ക്കെതിരെയുള്ള നടപടിയൊന്നും തട്ടുകടള്‍ക്ക് ബാധകമല്ല. - കെ.കെ.സതീഷ്, നാട്ടുകാരന്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |