ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകുന്നതിന് മിനിട്ടുകൾക്ക് മുൻപ് അതിനെക്കുറിച്ച് സൂചന നൽകി ഇന്ത്യൻ ആർമി. 'ഞങ്ങൾ തിരിച്ചടിക്ക് തയ്യാർ, ജയിക്കാനുള്ള പരിശീലനം നേടികഴിഞ്ഞു' എന്ന അടിക്കുറിപ്പോടെ എക്സ് പേജിലാണ് സെെന്യം സൂചന നൽകിയത്. ഒരുമിനിട്ട് ദെെർഷ്യമുള്ള വീഡിയോയും ഒപ്പം പങ്കുവച്ചു. വീഡിയോയിൽ ടാങ്കുകളിൽ നിന്നും ജെറ്റുകളിൽ നിന്നും മിസെെൽ വിക്ഷേപിക്കുന്നത് ഉൾപ്പടെയുള്ള സെെനിക പ്രവർത്തനങ്ങൾ കാണാം. ഓപ്പറേഷൻ സിന്ദൂരിന് മുൻപ് സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരമൊരു വീഡിയോ പങ്കുവച്ചതെന്നാണ് വിവരം.
"प्रहाराय सन्निहिताः, जयाय प्रशिक्षिताः"
— ADG PI - INDIAN ARMY (@adgpi) May 6, 2025
Ready to Strike, Trained to Win.#IndianArmy pic.twitter.com/M9CA9dv1Xx
പുലർച്ചെ 1.44ന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സംയുക്ത സെെനിക ആക്രമണത്തിൽ പാക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഒമ്പത് കേന്ദ്രകളാണ് ഇന്ത്യൻ സെെനികർ തകർത്തത്. 80 ഓളം പാക് ഭീകരർ കൊല്ലപ്പെട്ടന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ഈ സർജിക്കൽ സ്ട്രെെക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസെെലുകളാണെന്നാണ് റിപ്പോർട്ട്. റാഫേൽ യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇന്ത്യൻ സെെന്യം സ്കാൽപ് മിസെെലുകളും ഹാമർ ബോംബുകളും പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവിക സേനയുടെ പിന്തുണയോടെ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |