വൻ വ്യവസായികളുടെയും സെലിബ്രെറ്റികളുടെയും കുടുംബങ്ങളിലെ ആഡംബര വിവാഹങ്ങളെ കുറിച്ചുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ അത്തരം സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹദിവസത്തെ വീഡിയോയാണ് വൈറലായത്. വിവാഹ ദിവസം വരന് വധുവിന്റെ കുടുംബം സമ്മാനങ്ങൾ നൽകുന്ന വീഡിയോയാണിത്. വരന്റെയും വധുവിന്റെയും മുന്നിൽ മൂന്നു വലിയ നീലപ്പെട്ടികൾ അടുക്കിവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. വരന് നൽകുന്ന സമ്മാനങ്ങളെ കുറിച്ച് മൈക്കിലൂടെ വിളിച്ചു പറയുന്നതും കേൾക്കാം.
മൂന്നു കിലോ വെള്ളി, ഒരു പെട്രോൾ പമ്പ്. 130 ഏക്കറിലധികം ഭൂമി എന്നിവയാണ് വരന് വധുവിന്റെ വീട്ടുകാർ സമ്മാനമായി നൽകിയത്. ആകെ 15.65 കോടി രൂപ വധുവിന്റെ കുടുംബം വരന് നൽകിയെന്ന് വിളിച്ചു പറയുന്നത് വീഡിയോയിൽ കേൾക്കാം.
സോനു അജ്‌മീർ എന്ന ഇൻസ്റ്റഗ്രാം യൂസർ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തത്. വീഡിോക്ക് താഴെ വിവിധ തരത്തിലുള്ള കമന്റുകളാണ് നിറഞ്ഞത്. ചിലർ വരന്റെ ഭാഗ്യത്തെ കുറിച്ച് പറഞ്ഞപ്പോൾ മറ്റു ചിലർ സ്ത്രീധനത്തിനെതിരെയാണ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |