പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 2025 മേയ് മാസത്തിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച വിന്യാസം സംഭവിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം.
സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പുരാതന സംഭവങ്ങളുമായി പ്രത്യേകിച്ച് മഹാഭാരതത്തിലെ വലിയ യുദ്ധങ്ങളുടെ ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹം സംസാരിച്ചത്. പത്ത് മാസങ്ങൾക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പ്രവചിച്ചത്. ഇപ്പോൾ ഇന്ത്യ - പാകിസ്ഥാൻ സംഘർഷമുണ്ടായതോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയായത്.
'മേയ് 30 ഓടെ ഒരു ഗ്രഹ സമവാക്യം രൂപപ്പെടുന്നു. ജ്യോതിഷപരമായി, ആറ് ഗ്രഹങ്ങളുടെ ഈ സ്ഥാനം മഹാഭാരത കാലത്തോ മുൻകാലങ്ങളിലെ വലിയ യുദ്ധങ്ങളിലോ കണ്ട രൂപങ്ങളുമായി സാമ്യമുള്ളതാണ്.'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യ ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുന്നുവെന്നും ജ്യോതിഷി പറഞ്ഞിരുന്നു. 'വരാനിരിക്കുന്ന സംഭവങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പ്രവചിച്ചു. 'ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ത്യ അതിന്റെ ഉന്നതിയിലാണ്,'- അദ്ദേഹം വ്യക്തമാക്കി.
10 months ago, he saw what the world couldn’t. Say what you want, but sometimes, Jyotish isn’t superstition, it’s precision.
— Berlin (Parody) (@Toxicity_______) May 7, 2025
Respect to the ancient science 🔥 pic.twitter.com/Lo1NJHrN1d
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |