മൂവാറ്റുപുഴ: മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അനിൽ ചെറിയാൻ, ബെന്നി വർഗീസ്, ആർ. രാജീവ്, കെ.ഇ. ഷാജി (പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ മണ്ഡലം), ഇമ്മാനുവൽ പി.വി (പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അല്ലാത്ത മറ്റ് സഹകരണസംഘം ഭരണസമിതി അംഗങ്ങളുടെ മണ്ഡലം), ജിബി കുര്യാക്കോസ് (ക്ഷീര സംഘം ഭരണസമിതി അംഗങ്ങളുടെ മണ്ഡലം), ടി. ശിവദാസ് ( പട്ടികജാതി - പട്ടികവർഗ ഭരണസമിതി അംഗങ്ങളുടെ മണ്ഡലം), കെ.ജി. അംബുജാക്ഷി അമ്മ (വനിതാ ഭരണസമിതി അംഗങ്ങളുടെ മണ്ഡലം), വി.എച്ച്. ഷെഫീക്ക് (പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം ജീവനക്കാരുടെ മണ്ഡലം), ടി.എൻ. മിനിമോൾ( പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ അല്ലാത്ത മറ്റ് സഹകരണസംഘം ജീവനക്കാരുടെ മണ്ഡലം) എന്നിവരാണ് സ്ഥാനാർത്ഥികൾ. വ്യവസായ സഹകരണ സംഘം മണ്ഡലം പ്രതിനിധിയായി ബാബു പോളിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |