ചിലന്തി അഥവാ എട്ടുകാലി വീട്ടിലെ ഒരു സ്ഥിരം ശല്യക്കാരനാണ്. എത്ര തവണ ചിലന്തിവല വൃത്തിയാക്കിയാലും വീടിന്റെ മുക്കും മൂലയിലും വല കെട്ടി ചിലന്തി താമസമാക്കാറുണ്ട്. ചിലന്തി വിഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇവയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യാവശ്യമാണ്. ചിലന്തികളെ തുരത്താൻ കെമിക്കലുകൾ ഉപയോഗിക്കേണ്ടതില്ല. വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ കൊണ്ട് ചിലന്തിയെ അകറ്റാൻ കഴിയും.
കുറച്ച് വെള്ളം ചൂടാക്കി അതിൽ ചായയ്ക്ക് തയ്യാറാക്കുന്നപോലെ കുറച്ച് തേയിലയിട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് അതിന്റെ നീര് ചേർക്കുക. ഈയൊരു ലായനി ഉപയോഗിച്ചാണ് വീടിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കേണ്ടത്. മാറാല പിടിച്ച ഭാഗങ്ങളിൽ അത് കളഞ്ഞതിന് ശേഷമാണ് ഈയൊരു ലായനി അപ്ലൈ ചെയ്യേണ്ടത്. ഒരു തുണിയിൽ ഈ വെള്ളം മുക്കി ഉയരമുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. വാതിൽ, കസേര, ജനൽ തുടങ്ങി വലപിടിക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ തുണി ഉപയോഗിച്ച് ഈ ലായനി തേച്ചു കൊടുക്കാവുന്നതാണ്.
ചിലന്തിയെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിനായി ആദ്യം ഒരു സ്പ്രേ ബോട്ടിലിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ ചേർത്ത് കലർത്തുക. ശേഷം ചിലന്തികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിലും വീടിന്റെ മൂലകളിലും ഇത് സ്പ്രേ ചെയ്യുക. ഇതിന്റെ ഗന്ധം ചിലന്തികൾക്ക് അരോചകമാണ്. അതിനാൽ ആ സ്ഥലത്ത് നിന്ന് അവ മാറിപോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |