SignIn
Kerala Kaumudi Online
Saturday, 21 June 2025 9.50 AM IST

16കാരിയുടെ മരണം; ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരണം, അലസിപ്പിക്കാൻ ഒറ്റമൂലി നൽകിയതായി ആരോപണം

Increase Font Size Decrease Font Size Print Page
police

കാസർകോട്: അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് വെള്ളരിക്കുണ്ടിലായിരുന്നു സംഭവം. പരപ്പ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിക്ക് ഒറ്റമൂലി നൽകിയതായും ആരോപണമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. പെൺകുട്ടി സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ ബന്ധത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നുവെന്നും വിവരമുണ്ട്. കുട്ടിയുടെ മരണത്തിൽ ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

TAGS: CASE DIARY, POLICE, KASARGOD, 16 YEAR OLD GIRL DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.