തിരുവനന്തപുരം: വാഹന ബാഹുല്യത്താൽ വീർപ്പുമുട്ടുന്ന നഗരത്തിന് രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങൾ കൂടി ഒരുങ്ങുന്നു. പുത്തരിക്കണ്ടത്തിന്റെ പിറകിലായി തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനെതിർവശത്തായി പവർഹൗസ് റോഡിൽ 19.47 കോടി രൂപയിലും ഇതിന് തൊട്ടടുത്ത് ചാല വാണിയംകുളത്ത് 18 കോടിയിൽ നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. രണ്ട് മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രവും അഞ്ച് നിലകളിലാണ് ഉയരുന്നത്. പുത്തരിക്കണ്ടത്ത് പാർക്കിംഗ് കേന്ദ്രത്തോട് ചേർന്നുള്ള ഇലക്ട്രിക് ചാർജിംഗ് കേന്ദ്രത്തിന്റെ ജോലികളും പൂർത്തിയായി. കാർ പാർക്കിംഗിനെത്തുന്നവർക്കും പുറത്തുള്ളവർക്കും ഇവിടെയെത്തി തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. നിലവിൽ ചാലയുടെ ലോറിത്താവളം വാണിയംകുളത്താണ്.
മുകളിൽ മൂന്ന് നിലകളിലായി കാർ പാർക്കിംഗ്. അതിന് മുകളിലായി കൊമേഴ്സ്യൽ സ്‌പേസ്. ഓഫീസുകളും കടകളും വാടകയ്ക്ക് കൊടുക്കും. സ്ട്രക്ച്ചർ പൂർത്തിയായി. ജൂണോടെ പ്രവർത്തനം ആരംഭിക്കും.
എം.എൽ.സി.പി പുത്തരിക്കണ്ടം, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
സ്മാർട്ട് സിറ്റി പദ്ധതി 19.47 കോടി രൂപ
കമ്പനി ആർ.ആർ കേബിൾ കൺസ്ട്രക്ഷൻസ്
ആറ് മോഡ്യൂളുകളിലായി ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ അഞ്ച് നിലകൾ. ഇലക്ട്രോണിക്സ് മെക്കാനിക്കൽ പാർക്കിംഗ് സംവിധാനം.
ആകെ 210 കാറുകൾക്ക് പാർക്ക് ചെയ്യാം. പ്രീ എൻജിനിയേഴ്സ് ഫാബ്രിക്കേറ്റഡ് ബോഡിയാണ്. ഫൗണ്ടേഷൻ കോൺക്രീറ്റിലാണ്. ഇതിന്റെ സ്ട്രക്ച്ചർ ജോലികൾ പൂത്തിയായി. മെക്കാനിക്കൽ,ഓട്ടോമേഷൻ,ഉയർത്തൽ ജോലികളാണിനി ബാക്കിയുള്ളത്. ജൂണോടെ തുറന്നു പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |