അടുത്തിടെയായി വിവാഹ മോചനങ്ങൾ കൂടി വരികയാണ്. അവിഹിതബന്ധം മുതൽ ഗാർഹിക പീഡനം വരെ ഇതിന് കാരണമാകാറുണ്ട്. വേർപിരിയാൻ വളരെ വിചിത്രമായൊരു കാരണം കണ്ടെത്തിയ ഗ്രീസിൽ നിന്നുള്ള സ്ത്രീയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
പന്ത്രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. കൃത്രിമബുദ്ധി ഉപയോഗിച്ച് ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ഈ സ്ത്രീ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
കാപ്പി കുടിച്ച ഗ്ലാസിലെ അവശേഷിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രാഫിയുടെ ആധുനിക രൂപം ചാറ്റ് ജിപിടിയിൽ തെരയുകയായിരുന്നു. തന്റെയും ഭർത്താവിന്റെയും കാപ്പികപ്പുകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത ശേഷം അത് വ്യാഖ്യാനിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കുടുംബം തകർക്കുന്ന മറുപടിയായിരുന്നു ചാറ്റ് ജിപിടി നൽകിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ കുടുംബം തകർക്കുമെന്നും ചാറ്റ് ജിപിടി പ്രവചിച്ചു. കൂടാതെ ഭർത്താവിന്റെ കാമുകിയുടെ പേരിന്റെ ആദ്യത്തെ അക്ഷരം 'ഇ'യിലാണ് ആരംഭിക്കുന്നതെന്നും മറുപടിയിലുണ്ടായിരുന്നു.
ഭാര്യയുടെ അവകാശവാദങ്ങൾ ഭർത്താവ് തള്ളിക്കളഞ്ഞു. 'ഞാൻ അത് അസംബന്ധമാണെന്ന് ചിരിച്ചു തള്ളി. പക്ഷേ അവർ അത് ഗൗരവമായി എടുത്തു. അവർ എന്നോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു, ഞങ്ങൾ വിവാഹമോചനം നേടുകയാണെന്ന് കുട്ടികളോട് പറഞ്ഞു. തുടർന്ന് എനിക്ക് ഒരു അഭിഭാഷകനിൽ നിന്ന് കോൾ ലഭിച്ചു. അപ്പോഴാണ് ഇത് അവർ എത്രത്തോളം ഗൗരവമായിട്ടാണെടുത്തതെന്ന് ബോദ്ധ്യപ്പെട്ടത്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |