തിരക്കുപിടിച്ച ജീവിതശൈലി കാരണം ചർമസംരക്ഷണത്തിന് സമയം കിട്ടാത്തവരാണ് ഏറെയും. എന്തെങ്കിലും ഫംഗ്‌ഷൻ വന്നാൽ ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ അല്ലെങ്കിൽ മറ്റ് ട്രീറ്റ്‌മെന്റുകൾ ചെയ്യും. ഒന്നോ രണ്ടോ ദിവസം ഭംഗിയായി തോന്നുമെങ്കിലും പിന്നീട് ചർമം പഴയതിനെക്കാൾ മോശമായി മാറും. ഈ പ്രശ്‌നങ്ങൾ മാറ്റി എന്നും സുന്ദരമായ ചർമം നേടാൻ ദിവസം വെറും പത്ത് മിനിട്ട് മാറ്റിവച്ചാൽ മതി. നാച്വറൽ മാർഗങ്ങൾ ഉപയോഗിച്ച് മുഖം എങ്ങനെ എന്നും സുന്ദരമാക്കി മാറ്റാമെന്ന് നോക്കാം.
1. ബീറ്റ്‌റൂട്ട്, തൈര് ഫേസ്‌പാക്ക്
ഇത് തയ്യാറാക്കുന്നതിനായി വൃത്തിയുള്ള പാത്രത്തിൽ ഒരു സ്‌പൂൺ ബീറ്റ്‌റൂട്ട് പൊടിയും രണ്ട് സ്‌പൂൺ തൈരുമെടുത്ത് നന്നായി യോജിപ്പിക്കുക. ഈ പാക്ക് മുഖത്തും ശരീരത്തിലും പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
2. കാപ്പിപ്പൊടി, തൈര് ഫേസ്‌പാക്ക്
ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതിനായി വൃത്തിയുള്ള പാത്രത്തിൽ രണ്ട് സ്‌പൂൺ കാപ്പിപ്പൊടിയും ഒരു സ്‌പൂൺ തൈരും എടുത്ത് യോജിപ്പിച്ച് മുഖത്തും ശരീരത്തിലും പുരട്ടാവുന്നതാണ്. 15 മിനിട്ടിന് ശേഷം കഴുകി കളയാം.
3. കടലപ്പൊടി ഫേസ്‌പാക്ക്
വൃത്തിയുള്ള പാത്രത്തിലേക്ക് രണ്ട് സ്‌പൂൺ കടലപ്പൊടി, രണ്ട് സ്‌പൂൺ തേൻ, അര സ്‌പൂൺ പഞ്ചസാര എന്നിവയെടുത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടി അൽപ്പസമയം മസാജ് ചെയ്‌ത ശേഷം പത്ത് മിനിട്ട് വയ്‌ക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.
വളരെ പെട്ടെന്ന് ഫലം തരുന്നതാണ് ഈ മൂന്ന് ഫേസ്‌പാക്കുകളും. രാത്രി പുരട്ടുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാൻ മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |